സമാധാനം തേടി

ധാരാളം സന്തോഷം ഉള്ള സമയത്തു എല്ലാവരും പറയും “അതാ ഭാഗ്യവാനായ മനുഷ്യൻ!”. പറഞ്ഞു തീരുമ്പോഴേയ്ക്ക് സങ്കട കടലിലേക്ക് വീഴുന്ന മനുഷ്യന് സഹതാപ വാക്കുകൾ  നേരിടേണ്ടിവരുന്നു. “പാവം ഭാഗ്യം കെട്ടവൻ”.

നമ്മുടെ ജീവിതത്തിനു സാഫല്യം ഉണ്ടാകുമ്പോൾ നാം ഭാഗ്യവാന്മാരാകുന്നു. സാധാരണ പണവും സൗന്ദര്യവും സൗഭാഗ്യത്തിൻറെ  അടയാളങ്ങളായി കരുതപ്പെടുന്നു.
സുഖമായി ഉറങ്ങാൻ കഴിയുന്ന വ്യക്തിയാണ് യഥാർത്ഥ  ഭാഗ്യവാൻ. ആർക്കാണ് സുഖമായി ഉറങ്ങാൻ സാധിക്കുക?
സന്തോഷം ഉള്ളവർക്കാണ് സുഖമായി ഉറങ്ങാൻ കഴിയുക .സംതൃപ്തിയും സമാധാനവും ഉണ്ടാകുമ്പോൾ  സന്തോഷം തോന്നുന്നു.
 സദാ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർ തേടുന്നതും സമാധാനം തന്നെ.
നാം വഴിനടക്കുമ്പോൾ എതിരെ വരുന്ന മുഖങ്ങൾ ശ്രദ്ധിക്കൂ. എന്തോ തിരയുന്നുണ്ട് പല കണ്ണുകളും. സൗഭാഗ്യങ്ങളിലേക്കു തുറക്കുന്ന വാതിലാണോ  അന്വേഷിക്കുന്നത്?
മന:സമാധാനം കിട്ടാതെ സങ്കടപ്പെട്ടിരിക്കുന്നവർക്കു  സാന്ത്വനം നൽകാൻ നാം എന്ത് ചെയ്യണം?
ദുഃഖം അകറ്റാൻ തക്കതായ എന്ത് ഒറ്റമൂലിയാണ് ഉള്ളത്?
മനസ്സിന് ശാന്തത കൈവരിക്കാൻ എളുപ്പവഴിയുണ്ടോ?

സന്തോഷം കണ്ടെത്താൻ ഇപ്പോൾ  പലരും പല വഴികൾ തേടുന്നു . എന്നാൽ അവയൊന്നും യഥാർത്ഥ  സന്തോഷം തരുന്നില്ല.യഥാർത്ഥ  സന്തോഷം പ്രാപ്തമാക്കാൻ സാധിക്കണമെങ്കിൽ  സൗന്ദര്യമോ സമ്പത്തോ സൂക്ഷിക്കുന്നതിലും പ്രാധാനമാണ്  നല്ല പെരുമാറ്റം  വളർത്തിയെടുക്കുന്നതു .അളക്കാൻ പറ്റാത്ത തരം  പരസ്പരസ്നേഹം ,  വിശ്വാസം ഇതെല്ലാം മറ്റുള്ളവരിലും, തന്നിൽത്തന്നെയും സന്തോഷവും, സമാധാനവും നിറയ്ക്കുന്നു. സമാധാനം സ്വയത്തിൽ നിറഞ്ഞു തുളുമ്പി മറ്റുള്ളവരിലേക്ക് എത്തുന്നു.

സമാധാനം എങ്ങനെ ഉണ്ടാകുന്നു?

സൗഭാഗ്യങ്ങളുടെ  പിറകെ പോകാതെ സ്വന്തം കഴിവുകൾക്കനുസരിച്ചു പ്രയത്നിക്കണം .സ്വയം മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ സ്വന്തം അതിർവരമ്പുകൾ നിർണയിക്കാം .പിന്നെ സ്വപ്നങ്ങളുടെ ചിറകുകളുടെ നീളം തീരുമാനിക്കാം .കാറ്റിൽ പറന്നുയരാനുള്ള ശക്തി തിട്ടപ്പെടുത്തിയ ശേഷം മാത്രം ഭൂമിയിൽ നിന്നുയരാം.

ചിറകൊടിഞ്ഞ വീഴുന്നതിനേക്കാൾ നല്ലതു അതാണ്. ആഗ്രഹങ്ങളുടെ യാഥാർഥ്യമാണ് സമാധാനം.

3 Replies to “സമാധാനം തേടി”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.