നാണക്കേട് തോന്നേണ്ട ഇരുണ്ട പ്രവർത്തികൾ ഒഴികെ ഏതു രീതിയും യോജ്യം തന്നെ .നാം സന്തോഷിക്കാൻ വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കരുത് സന്തോഷം പടർന്നു പന്തലിക്കെണ്ടാതാണ് .ബലം പ്രയോഗിച്ചു പിടിച്ചെടുക്കേണ്ട ഒന്നല്ല.
സന്തോഷം സ്വാർത്ഥതയുമായി ചേരുകയില്ല . നല്ല ഇഷ്ടം തോന്നുന്ന ഒരു പനിനീർ പൂ പറിച്ചെടുക്കുമ്പോൾ നമുക്ക് സന്തോഷം തോന്നുമെങ്കിലും റോസാച്ചെടി വേദനിക്കുന്നു.നല്ല ചെത്ത് കാറുകളും ബൈക്കുകളുമായി ചീറിപ്പായുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റൊരു കുടുംബത്തിൻറെ നിലവിളിയാകരുത്.
സന്തോഷമുണ്ടാക്കുന്നത് നമ്മുടെ മനസ്സുതന്നെ . മനസ്സാണ് നമ്മുടെ വഴി കാട്ടി . മനസ്സിനെ ശുഭചിന്തകളാ ൽ നിറയ്ക്കുന്ന മനുഷ്യൻ സന്തോഷം കണ്ടെത്തുന്നു.
തൻറെ സന്തോഷം പങ്കു വയ്ക്കുമ്പോൾ മനുഷ്യൻ വലിയവനാകുന്നു
written by Sherin Mary Zacharia in March2016
Great thoughts Sherin. Keep it up. You are a fantastic author.