കൊടുംകാടിനുള്ളിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു . ഒരു കൊമ്പനാനയെ മറ്റേതോ മൃഗം കൊന്നു തിന്നിരിക്കുന്നു . ആനവാലും കൊമ്പും മാത്രം ബാക്കി . ഒരു ആന കാട്ടിലൂടെ നടക്കുമ്പോൾ ഒരു കടുവ എതിരെ വന്നു . കടുവയ്ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു . എന്നാലും സുഗമമായി ആനയെ പിടിച്ചു തിന്നാൻ എന്തെങ്കിലും സൂത്രം ഉപയോഗിക്കണം ; കടുവ വിചാരിച്ചു . കടുവ പതിയെ ആനയുടെ അടുത്തു ചെന്നു . ആനയോട് സൗഹൃദം നടിച്ചു .” സുന്ദരമായ പ്രകൃതി . നമുക്ക് ഒന്ന് നടന്നിട്ട് വന്നാലോ?” കടുവ ആനയോട് ചോദിച്ചു . ” നാട് മുഴുവനും കാണാൻ പറ്റും ; അണക്ക മലയുടെ മുകളിൽ നിന്നാൽ !” കടുവ പറഞ്ഞു . സൂത്രത്തിൽ ആനയെയും കൂട്ടി കടുവ അണക്ക മലയുടെ മുകളിലെത്തി . “മുന്നോട്ടു നീങ്ങി നിന്നാൽ നന്നായി കാണാം “. കടുവ ആനയെ ഒരു മഞ്ഞ നിറമുള്ള കല്ലിൻറെ മുകളിലേക്ക് കയറ്റി നിറുത്തി .
ആനയുടെ ഭാരം താങ്ങാൻ സാധിക്കാതെ കല്ല് തകർന്നു . ആന താഴേയ്ക്കു വീണു ചത്തു . കടുവ ആനയെ തിന്നു .
ആനയുടെ അസ്ഥികൂടം തേക്കടിയിൽ ഞാൻ കണ്ടു .
I liked it