സാധ്യത ഏറ്റമുണ്ടിന്ന് പൊതുപണിമുടക്കി –
– ന്നാഹ്വാനം ഉണ്ടാകാൻ , ഒരു ദിനമുടനെ .
കുതിക്കുന്നിന്ധന വില ഉയരുന്നില്ലെടുക്കളപ്പുക
ചിലവാക്കാൻ ചില്ലറപോലുമില്ല ; പുഴ മുക്കി അതും .
സമരം ശക്തമായൊരായുധം , സായുധമാകാം
നൂതനമാധ്യമങ്ങളശ്വങ്ങളായി കുതറിയോടും .
നാൽക്കവല വിജനം , തിരക്കുവതിനിയാരോട് ?
Website ഒന്നും പറഞ്ഞില്ലേ ? സഞ്ചാരി ,കാത്തിരിക്കൂ .
സായിപ്പിൻറെ കൈയ്യിൽ കാണും Dollar എന്തെങ്കിലും
Cycle ൻറെ പുറകിലേറ്റി , ഒഴിഞ്ഞ പാടത്തേക്ക് …
“Why no …..?”
കൃഷിയെവിടേന്നോ? വിശന്നിട്ടോ?
പ്രാതലിനോ ? ചായക്കോ ? ഒരു പഴംപൊരി തരാം .
“Why no …..?”
പണിയൊന്നുമില്ലേന്നോ ? ചീട്ടുകളി വേണ്ടെന്നോ?
സായിപ്പിനെന്തറിയാം ? ഞാനും യോഗ്യതയുള്ളവൻ തന്നെ.
കൊടിയെടുത്തവർ വരുന്നു , Police ഉണ്ട് പുറകെ .
“Why no …..? “
Network ഇല്ലെന്നോ ? ഭാഷ വശമില്ലെന്നോ?
ഇഴയുന്നു ജന്മങ്ങൾ നീതി തേടി; ഇല്ലവർക്കിന്നു
സാധിക്കാനാകില്ലൊന്നും തടയുമെല്ലാം, പൊതുപണിമുടക്ക് !
“Why no …..? “
തെല്ലുമില്ലേ മര്യാദയെന്നോ ? അവകാശങ്ങളുണ്ട്
നേടാൻ ! ആർക്കുണ്ട് ഉത്തരവാദിത്തമെന്നോ?
സഹജീവിയൊരാൾ തലപൊളിഞ്ഞു കിടക്കുന്നു road ൽ !
ഒന്നിച്ചൊരു selfie എടുക്കാം , അതിനു കിട്ടും കുറേ Like !
“Why no ..?”
ഞാനൊരു ദുഷ്ടനാണെന്നോ? എന്ത് ?
എനിക്ക് തീരേ മനഃസാക്ഷി ഇല്ലേന്നോ?
തട്ട് ദോശ കിട്ടിയില്ലേലും വേണ്ടെന്നോ ?
ജീവനും കൊണ്ടോടുന്നോ സായിപ്പ് ?
“Why no ..?”
ലക്ഷ്യബോധമില്ലാത്തോരെന്നോ ?
ഇനി വരില്ലൊരിക്കലും എന്നോ?
ഈ God’s Own Country ലേക്ക് !
Very good one. It should become a harthal protest anthem.
thank you happy you liked my poem
serin