ഞാൻ കാണുന്ന ഭാരതം

നാം  ഇന്ന്  ജീവിക്കുന്ന  സ്വതന്ത്ര  ഇന്ത്യ ധാരാളം   പേരുടെ  പരിശ്രമത്തിന്റെയും  ത്യാഗത്തിന്റെയും  പരിണിതഫലമാണ് .  ഈ സ്വാതന്ത്ര്യം  ദുരുപയോഗപ്പെടുത്തുന്നു . നമുക്ക്  സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള  അനുവാദമല്ല . നേരെമറിച്ച്  നമ്മുടെ  സംസ്കാരവും  സത്തയും  കാത്തുസൂക്ഷിക്കുക എന്നതാണ്. നമ്മുടെ ഇന്ത്യ സ്വതന്ത്രമാകാൻ വേണ്ടി   അനേകർ    ജീവൻ  വെടിഞ്ഞു. അവരുടെ   ഓർമ്മകൾ  നാം സൂക്ഷിക്കണം . അവരുടെ സ്വന്ത ജീവനേക്കാൾ  രാഷ്ട്രം  നേരിടുന്ന  പ്രശ്നങ്ങൾക്ക്  പരിഹാരം  തേടുന്നതിനു അവർ നേരം    കണ്ടെത്തി . ധാരാളം പേർ  കാത്തിരുന്ന സ്വാതന്ത്ര്യം  വലിയ വില നല്കിയാണ് നാം  ലഭ്യമാക്കിയത് .  നമ്മുടെ   സഹജീവികളുടെ  ജീവൻറെ  വില. ഇവരുടെ  കഷ്ടതകൾ  വാക്കുക കൊണ്ട് വിവരിക്കാൻ  ബുദ്ധിമുട്ടാണ് .

കടൽ  കടന്നു  വന്ന  വിദേശികളെ  തുരത്തി ഓടിച്ച  നമ്മൾ  അഴിമതിയുടെയും അനീതിയുടെയും  പിടിയിൽ  നിന്ന് എന്നാണ് ഇന്ത്യയെ മോചിപ്പിക്കുക? സ്വാതന്ത്ര്യം  കുറച്ചു പേർക്ക്  മാത്രമല്ല ; എല്ലാവര്ക്കും ആവശ്യമാണ് . യഥാർത്ഥ  സ്വാതന്ത്ര്യം ഭയം കൂടാതെ നേര്  പറയാൻ സാധിക്കണം . ദുർബലരെ  ബലശാലികൾ  അടിച്ചമർത്താത്ത  ഇന്ത്യയാണ് സ്വാതന്ത്ര ഇന്ത്യ.

by sherin Jul-Aug 2015

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.