ജന്മം നൽകുന്ന മണ്ണാണ് മാതാവ് .
ആ മാതാവിന് വിഷം നൽകുന്നു മക്കൾ .
ആ കൊടിയ വിഷം ഉള്ളിൽ ചെന്നാൽ വരും തലമുറ ശരീരവും ബുദ്ധിയും വിവേകവും നശിച്ചവർ ആകും. സുഖസൗകര്യങ്ങൾക്കു പിറകെ പായുമ്പോൾ സ്വന്തം നിലനിൽപ്പ് അപകടത്തിലാക്കുന്നു നമ്മൾ
വീടിനു സൗന്ദര്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുക്കൾ നാം സാധാരണ നന്നായി കഴുകി കളയുന്നത് ചെന്നെത്തുന്നത് ഭൂമാതാവിൻറെ നെഞ്ചിൽ . വീടും പരിസരവും വൃത്തിയാക്കാൻ നമുക്ക് സുഗന്ധ ലായിനികൾ പല നിറത്തിൽ തയ്യാർ . ഒലിച്ചിറങ്ങുന്നതോ ഭൂമിയുടെ വായിലേക്ക്.
ചില നല്ല തുണികൾ സോപ്പു വെള്ളത്തിൽ കഴുകിയാൽ നശിച്ചു പോകും . വെള്ളത്തിലുള്ള സൂക്ഷ്മ ജീവികൾ നശിക്കുന്നത് നാം കാണുന്നില്ല.പക്ഷെ അതിന്റെ ദൂഷ്യഫലങ്ങൾ നാം അനുഭവിക്കും
കൂടുതൽ വികസനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി നാം മണ്ണും വിണ്ണും ജലവും ഉപയോഗശൂന്യമാക്കി. നമ്മൾ ഇരിക്കുന്ന കൊമ്പു മുറിക്കുന്നു
നമുക്ക് ചൂടെടുക്കാതിരിക്കാൻ നാം എ .സി . ഓൺ ചെയ്യുന്നു.
കറൻറ് ചെലവാക്കുന്നു .
കറൻറ് ഉണ്ടാക്കാൻ അണ കെട്ടുന്നു .
കാടുകൾ മുങ്ങുന്നു .
പുഴകൾ അഴുക്കു ചാലുകളാക്കി നമ്മൾ കുടിവെള്ളം തേടി അലയുന്നു.
പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ നമ്മൾ ശീലിക്കണം.
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകു .
പ്രകൃതി ഉണ്ടെങ്കിലേ നാം ഉളളൂ .
You have raised an often neglected issue in pollution. The ‘fear of bugs’ is largely a creation of businesses.
true urban houses are well stocked withpoisons to kill gerjms we forget just the sameb impact they leqave on us