സമയമെന്തിനു പാഞ്ഞടുക്കുന്നു സമയം ചോരാതെ പറന്നകലുന്നു
പറഞ്ഞുവന്നാൽ
ഇപ്പോൾ
ഇന്നലത്തെ അതെ സമയം.
നാളെ വീണ്ടും ഇതേ സമയം
കാലങ്ങളായി ഒരേ സമയം
എന്നിട്ടും സമയം കിട്ടിയില്ല
സമയം കാത്തുനിൽക്കില്ലാർക്കുവേണ്ടിയും
എങ്കിലും കാത്തിരിക്കാം സമയം തെളിയാൻ
സമയമപഹരിക്കും മാർഗ്ഗങ്ങളനവധി
സമയമടുക്കുവോളം മുഴുകുന്നു നാമതിൽ
സമയം ഇഴഞ്ഞു നീങ്ങുകിലും, രഥമേറിയുരുളുകിലും
സമയമത്തിന് മൂല്യമമൂല്യം .
നല്ല സമയത്തു കൂടുമാളുകൾ
കെട്ട നേരത്തു കാണുകയില്ല നിഴലും
നിലാവിലും തണൽ തേടുവോരവർക്ക്
കൂട്ടുപോകുവാൻ കുടപിടിക്കുവാൻ
സമയം നീക്കി വെക്കുമോ?
തനിച്ചിരിക്കുന്ന സമയം
ചിറകുയർത്തിപ്പറക്കുന്നവർ തിരിഞ്ഞു നോക്കിയാലെന്ന്
ആശിച്ച സമയം
തിരക്കേറുമ്പോൾ ഓർക്കുവാനെവിടെ സമയം ?
സമയം തീർന്നതറിഞ്ഞു!
തിരികെ കിട്ടില്ലല്ലോ ഇനി സമയം !
Beautiful 😍
thank you so much