നാളെയുണരുമ്പോൾ

ഇനിയും ഭൂമിയുരുളും  പതിവുപോൽ
ഇരവെന്നോ പകലെന്നോ ഭേദമെന്യേ
ഇന്ന് നമ്മൾ ആടിത്തിമിർത്ത ചുവടുകൾ
ഇനിയാരോർക്കാൻ ? പായും നാളയുടെ പുറകെ .
എന്തിനീ കോലാഹലം ? സമരം, വെടിയൊച്ചകൾ ?
എന്തു നാം  നേടി ? കഷ്ടനഷ്ടങ്ങളല്ലാതെ?
ഏറിയ  കഥകൾ , നാശത്തിൻറെ , ചതിയുടെ
ഏഷണി കേട്ടു തങ്ങളിൽ നട്ടു നാം സ്പർദ്ധ .
താഴാതെയെങ്ങനെയുയരും ? ഉയർന്നു പറക്കും?
തീരാതെ  എങ്ങനെ നിറയും? കവിഞ്ഞൊഴുകും?
തണൽ മരങ്ങളാവാം ,സൂര്യനു  കീഴേ , വെയിലേറ്റ്
തളർന്ന മനസ്സുകൾക്കേകാം  കനിവല്പ്പം .
കാണുന്ന മുഖങ്ങൾ , അറിയുക അവ അന്യമല്ല
കാണാതിരുന്നവ സ്മരണയിൽ  സ്വന്തമാക്കാം .
കരുത്തു  വേണമിന്ന്  ഉയർത്തിയെടുക്കാൻ
കരയുന്ന മാനവ ജന്മങ്ങളെ, തീ തിന്നുന്ന ജീവിതങ്ങളെ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.