നാം സഹായം ആവശ്യമുള്ളവർക്ക് അത് നൽകിയില്ലെങ്കിൽ പിന്നെ നാം മനുഷ്യരെന്ന വിശേഷണത്തിന് യോഗ്യരല്ല . നമുക്ക്ചുറ്റും ജീവിക്കുന്ന ധാരാളം പേർ മറ്റുള്ളവരുടെ വഞ്ചനക്കും അവഗണനയ്ക്കും പാത്രമാകുന്നു .
കടം വാങ്ങിയ കർഷകനെ ചതിച്ചത് പ്രകൃതി ആണെങ്കിൽ പ്രകൃതിയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം ? തണൽ തരുന്ന മരങ്ങളെ മുറിച്ചു മാറ്റാൻ നമ്മുടെ കൈ പൊങ്ങാൻ നാം സമ്മതിക്കരുത് . നാം പ്രകൃതിയെ നശിപ്പിക്കരുത് .
ജനനന്മ മുൻനിറുത്തി മരങ്ങളെ അറുത്തു മാറ്റാൻ ആ കൈ ഉപയോഗിക്കുമ്പോൾ മരം ആർക്കു പരാതി നൽകും ?
സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകർ നന്മയുടെ അവതാരങ്ങളാണ് .
സൗകര്യങ്ങൾ ഒരുങ്ങുമ്പോൾ അവിടെ മനുഷ്യനും പ്രകൃതിയോടൊപ്പം ദുരിതമനുഭവിക്കുന്നു . വികസനത്തിൻറെ പേരിൽ പലപ്പോഴും മനുഷ്യനും മണ്ണും വലിയ നഷ്ടം നേരിടെണ്ടാതായി വരുന്നു . പാലം പണിയാൻ വേണ്ടി മരങ്ങൾ മുറിച്ചു . മനുഷ്യർക്ക് വീട് നഷ്ടപ്പെട്ടു .
വികസനം വരുമ്പോൾ നഗരത്തിനൊപ്പം പ്രകൃതിയും അഭിവൃദ് ധി പ്പെടണം . മരങ്ങൾ നശിപ്പിക്കാതിരിക്കുക . പ്രകൃതി എന്ന അക്ഷയപാത്രം എറിഞ്ഞു ടയ്ക്കാതിരുന്നൽ എല്ലാവരുടെയും ആവശ്യങ്ങൾ നടക്കും . നമ്മുടെ അത്യാഗ്രഹങ്ങൾ നേടിയെടുക്കാൻ നാം ശ്രമിക്കാതിരുന്നാൽ നമ്മുടെ ഭൂമി ശാന്തസുന്ദരമായിരിക്കും .
ജനങ്ങൾ സുരക്ഷിതരാകാൻ പ്രകൃതി സുരക്ഷിതയായിരിക്കണം . മനുഷ്യന്റെ നിലനില്പ്പ് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
written by SherinMary Zacharia in June2015