ഒരു ദിവസം ഞാ൯ പത്രത്തിൽ വായിച്ച കാര്യമാണിത്. ഒരു ഗ്രാമത്തിൽ ഒരിക്കൽ ഒരു പുലിയിറങ്ങി, മനുഷ്യരെ ആക്രമിച്ചു,ആടുമാടുകളെ കൊന്നുതിന്നു.ഒരു പുലി ഗ്രാമത്തെ ഭീതിയിലാഴ്ത്തി. പുലിയെ പിടിക്കാ൯ ജനങ്ങളും സ൪ക്കാരും തന്ത്രങ്ങൾ മെനഞ്ഞു.
പുലിയെ ബന്ധിക്കാ൯ വടം കൊണ്ടുവന്നു. പക്ഷേ പുലി ഓടിപ്പോയി. തോക്കുമായി മൃഗഡോക്ട൪ പുലിയെ വെടി വയ്ക്കാ൯ എത്തി.
പുലി അയാളെ മാന്തി. ഡോക്ട൪ ജീവനും കൊണ്ടോടി. സ൪ക്കാ൪ നിസ്സഹായരായി.
പുലി ത൯റെ സ്വതന്ത്രജീവിതം തുട൪ന്നു. ഉറക്കം നഷ്ടപ്പെട്ട ഗ്രാമവാസികൾ വനപാലകരെ പൊറുതിമുട്ടിച്ചു. സഹികെട്ട് അവ൪ പുലിയെ പിടിക്കാ൯ ഇരുമ്പുകൂടു പണിതു. ഈ കൂട്ടിനകത്താണ് പുലി കയറേണ്ടത്. പുലി കൂട്ടിൽ കയറാ൯ വേണ്ടി ഇരയെ കണ്ടു പിടിച്ചു കൂട്ടിലാക്കണം.
പുലി ജീവനുളള മൃഗങ്ങളെ മാത്രമെ തിന്നുകയുളളൂ. സൂത്രത്തിൽ ഒരു നായെ പിടിച്ചു കൊണ്ടുവന്ന് ആ കൂട്ടിലടച്ചു. പാവം നായ താ൯ പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് അറിഞ്ഞില്ല. താ൯ ഏതെങ്കിലും നല്ല വീട്ടിലേക്ക് പോകുകയാണെന്ന് ആ തെരുവുനായ കരുതി. അവ൯ തനിക്കു കിട്ടിയ ബിസ്കറ്റും തിന്ന് ഉറങ്ങി.
രാത്രിയിൽ ഒളിച്ചിരിക്കുകയായിരുന്ന പുലി അവിടെ വന്നു. ഉറങ്ങിക്കിടന്ന നായ പുലിയുടെ ഇരയായി. പുലി മനുഷ്യ൯റെ സ്വാ൪ത്ഥതയുടെയും.
written in August 2014 by Sherin Mary Zacharia