1
നവകൈരളി
ഞാൻ സൂക്ഷിച്ച സ്വപ്നം ,
എന്നുദ്യാനത്തിലെ പുഷ്പം
വിടർന്നിരുലന്നങ്കിെലിവ രണ്ടും !
ഒഴുകിമറഞ്ഞവ തോരാ മഴപ്പാച്ചിലിൽ .
കഴുകി ഉണങ്ങിയ മനസ്സുകളിൽ ഇനി
നിറച്ചു വയ്ക്കാം കരുതൽ , പകരാം സ്നേഹം അന്യോന്യം കലർപ്പില്ലാതെ!
പണിതുയർ ത്താം ഒരുമ, വേർതിരിവെന്തിന് ?
പുതു പുൽക്കൊടിയോരോന്നും ഉയരണം നെഞ്ചോടണച്ചീ മലയാളമണ്ണിനെ കാവുകളും കുളങ്ങളും മടങ്ങി വരുമോ ?
കാവൽ നിന്ന മലകൾ നിലതെ റ്റി , വഴിമറന്നു പുഴകൾ .
മറക്കരുതിനി നഷ്ടമായ ജ്ഞാനം .ഇനിയും
കേരളമുയരണം ചെളി തുടച്ചു നീക്കി
ഒരുമനമായൊരു ലക്ഷ്യമെത്താൻ
കരുത്തു പകരാം കൈകോർക്കാം .
സംരക്ഷിക്കുക, നാടിനെ നാമറിയുക
നാശ മൂട്ടിയ ശീലങ്ങളെ പിഴുതെറിയാം .
മിന്നും മാതൃക ലോകം കാണും
അതിജീവനം , നവകൈരളീചരിത്രമെഴുതും .
2
മലയാള മണ്ണ്
കളമൊരുങ്ങുന്നുണ്ടീ മണ്ണിൽ മലയാളനാട്ടിൽ
കാലത്തിനൊപ്പം കുതിക്കാൻ വഴി തെളിക്കാൻ
ആതുരമല്ലിവിടെ സംസ്കാരം ,കലയും വിദ്യയും
സുസജ്ജം ,പിണക്കം മറന്ന പ്രകൃതിയും .
ജീവദായകമീ മണ്ണും മലനിരയും കടലിരമ്പവും
സൂചനയെന്നുമി വിടുണ്ട് മുന്തിയ പ്രതിഭതൻ
ഇന്നും പിൻബലമവർ പകർന്നുതന്ന ശക്തി
ഈ നാടിനുവേണ്ടി സ്വയം മറന്നു നിലകൊണ്ടവർ!
പ്രകൃതിക്കൊരുകൃതിയുണ്ട്..മനുഷ്യനെന്ന വികൃതിയും! I respect you Sherin…… I respect those who respect NATURE. Thank you. Good show,keep it up…
thank you sir
sherin