ഇന്നേതു സുന്ദരവർണ്ണമണിയും ഈ കാനനം
പക്ഷിമൃഗാദികളും
കൊന്നപ്പൂക്കൾ നിറയെ വിരിഞ്ഞു സ്വർണ്ണ
ശോഭായണിഞ്ഞിവിടം .
സുന്ദരമീ ഹരിതവർണം മൂടി നിൽക്കും
മരത്തലപ്പും
മറഞ്ഞിരിപ്പുണ്ടവിടെ ചിറകുനീർത്തി-
പ്പറക്കാനൊരു കിളി .
കളകളം പാടി പറന്നുപൊങ്ങുമിനി വാനിലീ
മഞ്ഞക്കിളി
മധുരമൂറും പഞ്ചസാരപ്പഴം ,കാറ്റിലാടും മാമ്പഴവും
വിരുന്നാകുന്നു .
പക്ഷികളിലഴകേറും മയിൽ പീലി നീർത്തും
നേരം
മഴമേഘങ്ങളാർത്തു മണി മുത്ത്
പൊഴിക്കുന്നു .
മണ്ണിലേക്കുൾവലിയാൻ മടിച്ച ജലം ,സുന്ദരമൊരു
കാഴ്ചയതിൽ
ഉയരെ തെങ്ങിൻ തലപ്പും അവിടെ ചിറകു നനഞ്ഞ
കിളിയും .
ഭൂവാസികൾ തണൽതേടിയെത്തും മര-
ച്ചോട്ടിലൊരു
മെത്തയൊരുക്കുന്നു പുൽനാമ്പുകൾ ജലകണം
പേറി.
നീരാവിയായിനി വീണ്ടും ഉയരും ജലപ്പരപ്പിൽ
നിന്നും
നിറഞ്ഞൊഴുകും പുഴയായും കടലലയായും
ഉയരും .
സുന്ദരമീ കാഴ്ചകൾ ,മനസ്സ് നിറഞ്ഞുകവിഞ്ഞൊഴുകും
ലഹരി
തീരുമോ നാളെയിതെല്ലാം ഓർമ്മയായി ,കണ്ടുമറന്ന
കിനാവായി .
ഇടറിവീണ പ്രകൃതി ,മണ്ണടിഞ്ഞ ശോഭ, ഭൂമിക്കിനി
എവിടെ ഭംഗി ?
നുരപൊന്തുകയില്ല ചുടുമണലിൽ ,നദി പതഞ്ഞൊഴുകുമോ
തീയിലമരും കാട്ടിൽ?