തന്ന പണത്തിനു തുല്യമായ വസ്തുക്കളും സേവനങ്ങളും മനുഷ്യർ ആഗ്രഹിക്കുന്നു . പണം കൊടുത്തു എന്തും വാങ്ങാമെന്നു ചിലരെങ്കിലും ആശിക്കുന്നു . അതുകൊണ്ട് സുഖമായി ജീവിക്കുവാൻ പണം കൂടിയേ തീരൂ എന്ന ധാരണ സ്വാഭാവികമായി നമുക്കിടയിൽ പ്രചരിച്ചു .
സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുന്നതാണ് എപ്പോഴും നല്ലത്. പലപ്പോഴും ആവശ്യങ്ങളെക്കാളുപരി അത്യാഗ്രഹങ്ങൾ സാധിക്കുവാൻ മനുഷ്യൻ പണം സമ്പാദിക്കുവാൻ നെട്ടോട്ടം ഓടുന്നു. വിശ്രമത്തി നോ വിനോദത്തിനോ വിശ്വസിക്കുന്ന ദൈവത്തിനായോ സമയം നീക്കി വയ്ക്കാൻ മനുഷ്യന് സാധിക്കുന്നില്ല.
സുന്ദരമായ പ്രകൃതിയോ ധാരാളമായി ലഭിക്കുന്ന ഈശ്വര കൃപയോ ധനസമ്പാദനത്തിനായുള്ള പരക്കംപാച്ചിലിൽ പലരും വിസ്മരിക്കുന്നു . ഫലമോ സന്തോഷം സന്താപത്തിനു അരങ്ങൊഴിഞ്ഞു കൊടുക്കുന്നു . പണം എല്ലാവർക്കും ആവശ്യമാണ് . പക്ഷേ അത് മാത്രമാവരുത് ആവശ്യം . നമുക്ക് ചുറ്റുമുള്ള ജീവിതം കാണുവാനും മനസ്സിലാക്കുവാനും നാം സമയം കണ്ടെത്തണം .
written by SherinMary Zacharia in Sep-Oct 2015