പ്രളയം- ഓണം 2018

പ്രളയം2018

ഭയമുണ്ട് ! സൂര്യൻ മേഘഭോജനമായി !
ഭയമുണ്ട് ! ജലം വീട്‌ മൂടുകയായി !
തണുപ്പുണ്ട് ! മേനി തളരുകയായി !
വിശപ്പുണ്ട് ! കണ്ണ് മങ്ങുകയായി !

 

ഇനിയെത്രനേരം ? ഈ തട്ടിൻ പുറത്ത് ?
നനഞ്ഞ തുണിപോലെ ഞാൻ .
താഴെ , കടലായി എന്റെ നാടൊഴുകുന്നു.
അയൽക്കാർ അലറിവിളിക്കുന്നു .

 

അമ്മിണിയും, നാണിയും ,പൂവാലിയും
നൂറ്റാണ്ടിലെ മഹാ പ്രളയം കവരുമവരെ !
പട്ടാളം കണ്ടില്ല , വഞ്ചിക്കാർ തിരഞ്ഞില്ല !
മന്ത്രിമാർ ഓർത്തതേയില്ല ! ഞാനിവിടുണ്ടെന്ന് !

 

വരുമവൾ എന്നെത്തേടി ! “കുറിഞ്ഞീ ” എന്ന് വിളിച്ച് . ..

 

ഓണം2018
ഘൃതമായി  നല്ല  സൂക്തങ്ങൾ, കവിതകൾ , കഥകൾ
നിലാവായി സ്നേഹം ലോപമന്യേ
അന്തരമന്യേ സഹായം ഒഴുകുന്നീ  ധരയിൽ
ഈ നാട് മുഴുവൻ ഒരു മനമായി .
കാണുന്നു ഞാൻ വഞ്ചികൾ തുഴഞ്ഞെത്തുന്നു
കരയിലേക്കടുക്കുന്നു  നവജീവൻ .
സൈന്യം കാഴ്ചവെക്കുന്നു മലനാടിന്നുയിരിനായി
പല അഭ്യാസങ്ങൾ ജലവായുവിൽ.
വലുതായി തിമിർക്കുന്നു ജയത്തോടെ എൻറെ  രാജ്യം
ഒന്നായൊരോണം  പുതു ദളങ്ങൾ  തളിരിടുന്നു.
മനം  നിറഞ്ഞു ഞാൻ , സന്തോഷപൂർവം .
യാത്ര  ചോദിക്കുന്നില്ല — സ്വന്തം മഹാബലി .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.