ആരുടെ ഭൂമി ?

മനുഷ്യനും മനുഷ്യനും  തമ്മിൽ  ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും   അവകാശം  സ്ഥാപിച്ചെടുക്കുന്നതിനായി  തലമുറകളെ  ഇല്ലാതാക്കുന്ന  രാസ ആണവ ആയുധങ്ങൾ ഉപയോഗിച്ചു  പോരാടുന്നത് പുതുമയല്ല .

ഇപ്പോൾ ഇത്തരം  കലഹങ്ങൾ  മനുഷ്യനും മൃഗങ്ങളും  തമ്മിലായി .

ഈ  ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് . ഭൂവിഭവങ്ങൾ മനുഷ്യർക്ക്‌ മാത്രമല്ല പക്ഷിമൃഗങ്ങൾക്കു    കൂടി  അവകാശപ്പെട്ടതാണ്. തങ്ങൾക്കു കൂടി അവകാശപ്പെട്ട മരങ്ങൾ വെട്ടി,  കുളങ്ങൾ  വറ്റിച്ച് , ചതുപ്പുകൾ നികത്തി  സർവ്വവും മലിനമാക്കുന്ന മനുഷ്യനോട്  മൃഗങ്ങൾ സൗമ്യത കാട്ടുന്നതെങ്ങിനെ?
ഈ ഭൂമിയിലല്ലാതെ  മറ്റൊരിടത്തും  മരങ്ങളും, പൂക്കളും കാണാൻ സാധിക്കില്ല .  സത്യം മനസ്സിലാക്കിയ  പക്ഷിമൃഗാദികൾ  ചേർന്നു മനുഷ്യനെ ഭൂമിയിൽ നിന്നു  നാടുകടത്താൻ  തീരുമാനിച്ചു .
അവർ സംഘം ചേർന്നു  മനുഷ്യരെ ആക്രമിച്ചു .
പശുക്കൾ കുത്താൻ വന്നു  .രാപ്പകൽ വ്യത്യാസമില്ലാതെ  ഉറുമ്പുകളും തേനീച്ചകളും ഇളകിവന്നു മനുഷ്യരെ  ഓടിക്കാൻ പരിശ്രമിച്ചു .
സുന്ദരമായി നൃത്തം ചെയ്യുന്ന മയിൽ രൗദ്ര ഭാവം പൂണ്ടു. ബദ്ധ ശത്രുക്കളായ പാമ്പും  എലിയും ഭൂമിയെ മനുഷ്യനിൽ നിന്നു മോചിപ്പിക്കാനായി  തോളോട് തോൾ ചേർന്നു പോരാടി . വളർത്തു മൃഗങ്ങൾ  ഹൃദയ വേദനയോടു കൂടി  കുട്ടികളെ  മാന്തിപ്പറിച്ചു . ഇതൊന്നും കണ്ടു ഭയക്കാതിരുന്ന തവളകൾ  കാതടപ്പിക്കും വിധം  “പേക്രോം പേക്രോം”  എന്നു കരഞ്ഞു .
ആര്  ആക്രമിച്ചാലും  തിരിച്ചു ആക്രമിക്കാൻ മറക്കാത്ത  മനുഷ്യൻ  ആയുധ പ്പു രയിലേക്കു  ഓടി . തോക്കുകളും ഗ്രനേഡുകളും  അട്ടകളും ഒച്ചുകളും  പൊതിഞ്ഞിരിക്കുന്നു .
” ഈ ഭൂമിയിൽ ഇനി രക്ഷയില്ല . നമുക്ക് കടലിനടിയിൽ പട്ടണങ്ങൾ പണിതു രക്ഷപെടാം”. ലോക രാജ്യങ്ങളുടെ തലവൻ മാർ  യു .എൻ   ലിരുന്നു  പ്രഖാപിച്ചു . അവരുടെ ദേഹത്തു  കയറിയ മൂട്ടകളെയും പാറ്റകളെയും   ആട്ടിപ്പായിക്കാൻ  അവർ പാടുപെട്ടു.
നക്ഷത്രമത്സ്യങ്ങളും സ്രാവുകളും കിനാവള്ളികളും  കടലിൽ  ഇറങ്ങിയവരെ തുരത്തി  ” ഞങ്ങളുടേത് കൂടിയാണ് ഈ  ഭൂമി. ഞങ്ങളുടെ വാസസ്ഥലം   വിഷം കൊണ്ടു നിറയ്ക്കണോ ?” തിരകളിളക്കി വന്ന തിമിംഗലം  കയർത്തു .
“സൂപ്പർ റോക്കറ്റ് ഉപയോഗിച്ച്  നമുക്ക്   ചൊവ്വയിലേക്ക്  പോയി നോക്കാം  . സാഹചര്യങ്ങൾ അനുകൂലമാക്കാൻ സാധിച്ചാൽ  ചൊവ്വയെ പുതിയ ഭൂമിയാക്കാം .”  ശാസ്ത്രജ്ഞർ  കണക്കുകൂട്ടലുകൾ ആരംഭിച്ചു.
സമ്പത്തു കൊണ്ടു ചൊവ്വയെ ഭൂമിയാക്കി മാറ്റാൻ  അവിടെ പോയി   പഠനം  നടത്താൻ  ശാസ്ത്രജ്ഞർ  സൂപ്പർ റോക്കറ്റിൽ   തിരിച്ചു .
“ഈ  ഭൂമിയെ  കത്തിച്ചു കളഞ്ഞു  ചൊവ്വയിൽ നമുക്ക് സ്വർഗം തീർക്കാം.  ആവശ്യമുള്ളപ്പോൾ  മരങ്ങളും മൃഗങ്ങളും ഒക്കെ വെൻഡിങ്  മെഷീനിൽ നിന്നു എടുക്കാം . ആവശ്യം കഴിയുമ്പോൾ കത്തിച്ചു  കളയാം . മനുഷ്യൻ മാത്രം മതി പുതിയ  ഭൂമിയിൽ.” അവർ തീരുമാനിച്ചു.

റോക്കറ്റ് ചൊവ്വയിൽ ഇറങ്ങി . ചുവന്നു  അറ്റങ്ങളോളം വരണ്ടുണങ്ങിയ മരുഭൂമി.

സുന്ദരമായ ഭൂമി  എവിടെ  ചൊവ്വ എവിടെ?
അഗാധ ഗർത്തങ്ങളും ഉരുണ്ട  പാറകളും മാത്രമാണ് ചൊവ്വയുടെ രൂപം
“ചൊവ്വയെ വാസയോഗ്യമാക്കാൻ  അനേകം പണക്കിഴികൾ വേണ്ടി വരും. പിന്നെ ധാരാളം പ്രയത്നവും . സുന്ദരമായ സാധനങ്ങൾ കൊണ്ടു  നമുക്ക് ചൊവ്വയെ നിറയ്ക്കണം .”
“ഇത്ര ബുദ്ധിമുട്ടി എന്തിനു  ചൊവ്വയെ വാസസ്ഥലമാക്കണം ?  നമുക്ക് വന്ന വഴി തിരിച്ചുപോകാം .”
മരങ്ങൾ നട്ടു  കുളങ്ങൾ വൃത്തിയാക്കി  ഭൂമിയെ സംരക്ഷിക്കാൻ  ഈ സംഖ്യ  വളരെയധികം.
സകല ചരാചരങ്ങൾക്കും  സ്നേഹത്തോടെ കഴിഞ്ഞുകൂടാൻ ഉള്ളതാ കണം നമ്മുടെ ഭൂമി.

6 Replies to “ആരുടെ ഭൂമി ?”

  1. Haha kalakki,
    Enjoyed the new style. (Or rediscovered old style)

    Reminded me of Book animal farm. You should read it.

  2. This writing made me think of ‘Animal Farm’.

    Interesting read Sherin and somehow at the end I just wanted to know what happened in Mars – did Mars haunt them or humankind haunted Mars too? 🙂

  3. I don’t have words to express my feelings for your writings. There’s humor, concern, compassion and empathy in them. Thank you Sherin for sharing your thoughts and reminding us to lead simpler contented lives!

    Vani

Leave a Reply to Vani Cancel reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.