നഗരം ഒരുങ്ങുമ്പോൾ നാശം അടുക്കരുത്

   നാം  സഹായം  ആവശ്യമുള്ളവർക്ക്  അത് നൽകിയില്ലെങ്കിൽ  പിന്നെ  നാം  മനുഷ്യരെന്ന  വിശേഷണത്തിന്  യോഗ്യരല്ല .  നമുക്ക്ചുറ്റും ജീവിക്കുന്ന ധാരാളം പേർ  മറ്റുള്ളവരുടെ വഞ്ചനക്കും  അവഗണനയ്ക്കും  പാത്രമാകുന്നു .

                     കടം വാങ്ങിയ  കർഷകനെ  ചതിച്ചത് പ്രകൃതി ആണെങ്കിൽ  പ്രകൃതിയെ കുറ്റപ്പെടുത്തിയിട്ട്  എന്ത് കാര്യം ? തണൽ   തരുന്ന  മരങ്ങളെ  മുറിച്ചു മാറ്റാൻ   നമ്മുടെ കൈ  പൊങ്ങാൻ നാം  സമ്മതിക്കരുത് . നാം പ്രകൃതിയെ  നശിപ്പിക്കരുത് .

   ജനനന്മ  മുൻനിറുത്തി  മരങ്ങളെ  അറുത്തു  മാറ്റാൻ  ആ  കൈ  ഉപയോഗിക്കുമ്പോൾ  മരം ആർക്കു പരാതി നൽകും ?

   സഹായം  ആവശ്യമുള്ളവരെ  സഹായിക്കുന്ന  സന്നദ്ധപ്രവർത്തകർ  നന്മയുടെ  അവതാരങ്ങളാണ് .

                          സൗകര്യങ്ങൾ  ഒരുങ്ങുമ്പോൾ അവിടെ മനുഷ്യനും പ്രകൃതിയോടൊപ്പം ദുരിതമനുഭവിക്കുന്നു . വികസനത്തിൻറെ  പേരിൽ  പലപ്പോഴും  മനുഷ്യനും  മണ്ണും  വലിയ നഷ്ടം നേരിടെണ്ടാതായി വരുന്നു . പാലം  പണിയാൻ  വേണ്ടി  മരങ്ങൾ  മുറിച്ചു . മനുഷ്യർക്ക്‌ വീട്  നഷ്ടപ്പെട്ടു .

                      വികസനം വരുമ്പോൾ  നഗരത്തിനൊപ്പം  പ്രകൃതിയും അഭിവൃദ് ധി പ്പെടണം . മരങ്ങൾ  നശിപ്പിക്കാതിരിക്കുക . പ്രകൃതി  എന്ന അക്ഷയപാത്രം എറിഞ്ഞു ടയ്ക്കാതിരുന്നൽ  എല്ലാവരുടെയും ആവശ്യങ്ങൾ നടക്കും . നമ്മുടെ അത്യാഗ്രഹങ്ങൾ നേടിയെടുക്കാൻ നാം ശ്രമിക്കാതിരുന്നാൽ  നമ്മുടെ ഭൂമി ശാന്തസുന്ദരമായിരിക്കും .

     ജനങ്ങൾ  സുരക്ഷിതരാകാൻ പ്രകൃതി  സുരക്ഷിതയായിരിക്കണം . മനുഷ്യന്റെ നിലനില്പ്പ്  പ്രകൃതിയുടെ സന്തുലിതാവസ്ഥയെ  ആശ്രയിച്ചിരിക്കുന്നു.

written by SherinMary Zacharia in June2015

തലയില്ലാത്ത സമൂഹം

നമ്മെ  ഭരിക്കുന്നവരുടെ  ഉത്തരവാദിത്തമാണ്  അടിസ്ഥാന സൗ കര്യങ്ങൾ   ജനങ്ങൾക്കായി  ഒരുക്കുക എന്നത് . നാം സത്യത്തിനും നീതിക്കും വളരെ പ്രാധാന്യം കൊടുക്കാറുണ്ട യിരുന്ന  ഒരു കാലമുണ്ടായിരുന്നു പണ്ട് .

 ഞാൻ  നമ്മുടെ രാഷ്ട്രം നേരിടുന്ന ഒരു വലിയ പ്രശ്നത്തെ  പറ്റിയാണ്  എഴുതുന്നത്‌ .  നാം   പ്രശ്നങ്ങൾ   മനസ്സിലാക്കിയാലേ  അവയുടെ  പരിഹാരം  കണ്ടെത്തനാവൂ

 നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ  പ്രശ്നം  അച്ചടക്കമില്ലായ്മയാണ് . സ്വന്തം  കാര്യം നേടാൻ  എന്തും ചെയ്യാൻ മടിയില്ലാത്ത   സമൂഹത്തിലെ  ഭൂരിപക്ഷം . വലിയ ബഹളമില്ലാത്ത  ഒരു ആഘോഷവും നമുക്കില്ല .

 സാമാന്യം വിദ്യാഭ്യാസമുള്ളവർ  പോലും  നിയമം അനുസരിക്കാൻ മടി കാണിക്കുന്നു. തന്റെ മാത്രം സൗകര്യം  നോക്കുന്നവർ നാടിനാപത്താണ് .

  പാവങ്ങളുടെ  ശബ്ദം  കേൾക്കാൻ  ആർക്കും സമയമില്ല . നന്മ  തിന്മയെ തകർത്തെറിയുമെന്ന  കാര്യം   ആരും ഓർക്കാറില്ല .

മനസ്സുകളെ  സ്വാധീനിക്കാൻ  കഴിവുള്ള  നേതാക്കന്മാർ  സ്വന്ത ജീവിതം മറ്റുള്ളവർക്ക്  മാതൃകയാക്കണം

written by Sherin Mary Zacharia in May 2015

ഇര

ഒരു ദിവസം ഞാ൯ പത്രത്തിൽ വായിച്ച കാര്യമാണിത്. ഒരു ഗ്രാമത്തിൽ ഒരിക്കൽ ഒരു പുലിയിറങ്ങി, മനുഷ്യരെ ആക്രമിച്ചു,ആടുമാടുകളെ കൊന്നുതിന്നു.ഒരു പുലി ഗ്രാമത്തെ ഭീതിയിലാഴ്ത്തി. പുലിയെ പിടിക്കാ൯ ജനങ്ങളും സ൪ക്കാരും തന്ത്രങ്ങൾ മെനഞ്ഞു.

                                           പുലിയെ ബന്ധിക്കാ൯ വടം കൊണ്ടുവന്നു. പക്ഷേ പുലി ഓടിപ്പോയി.  തോക്കുമായി മൃഗ‍ഡോക്ട൪  പുലിയെ വെടി വയ്ക്കാ൯  എത്തി.

പുലി അയാളെ മാന്തി. ഡോക്ട൪ ജീവനും കൊണ്ടോടി. സ൪ക്കാ൪ നിസ്സഹായരായി.

                                            പുലി ത൯റെ സ്വതന്ത്രജീവിതം തുട൪ന്നു. ഉറക്കം നഷ്ടപ്പെട്ട ഗ്രാമവാസികൾ വനപാലകരെ പൊറുതിമുട്ടിച്ചു. സഹികെട്ട് അവ൪ പുലിയെ പിടിക്കാ൯ ഇരുമ്പുകൂടു  പണിതു. ഈ കൂട്ടിനകത്താണ് പുലി കയറേണ്ടത്. പുലി കൂട്ടിൽ കയറാ൯  വേണ്ടി  ഇരയെ കണ്ടു പിടിച്ചു  കൂട്ടിലാക്കണം.

                                              പുലി  ജീവനുളള   മൃഗ‍ങ്ങളെ മാത്രമെ തിന്നുകയുളളൂ. സൂത്രത്തിൽ ഒരു നായെ പിടിച്ചു കൊണ്ടുവന്ന് ആ കൂട്ടിലടച്ചു. പാവം നായ താ൯ പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് അറി‍ഞ്ഞില്ല. താ൯ ഏതെങ്കിലും നല്ല വീട്ടിലേക്ക് പോകുകയാണെന്ന് ആ തെരുവുനായ കരുതി. അവ൯ തനിക്കു കിട്ടിയ ബിസ്കറ്റും തിന്ന് ഉറങ്ങി.

                                               രാത്രിയിൽ ഒളിച്ചിരിക്കുകയായിരുന്ന പുലി അവിടെ വന്നു. ഉറങ്ങിക്കിടന്ന നായ പുലിയുടെ ഇരയായി. പുലി മനുഷ്യ൯റെ സ്വാ൪ത്ഥതയുടെയും.

written  in  August  2014   by  Sherin  Mary  Zacharia

മണ്ണിന്റെ മക്കൾ

  ഈ  ഭൂമിയുടെ  യഥാർത്ഥ  അവകാശികൾ ആരാണ് ? പ്രകൃതിയെ സ്നേഹിക്കുകയും  സംരക്ഷിക്കുകയും ചെയ്യുന്നവർ .ഈ  ഭൂമിയുടെ ഹൃദയസ്പന്ദനം  കേൾക്കുന്നവർ .ആദിവാസികളാണ്  ഇങ്ങനെ നോക്കിയാൽ  ഈ  മണ്ണിന്റെ മക്കൾ . അവരെ അവരുടെ സ്വാഭാവിക ജീവിതശൈലി  പിൻതുടരാൻ  അനുവദിക്കുകയാണ്  വേണ്ടത് .

                                   ആദിവാസികൾ  വളരെയധികം പ്രകൃതിയെ സ്നേഹിക്കുന്നവരാണ് . സ്വജനങ്ങളോടൊപ്പം  കാടിന്റെ  അകത്ത് അവർ തനതായ  ജീവിതരീതി  പിൻതുടരുന്നു . താൽപ്പര്യമുള്ള  തരത്തിൽ  ജീവിക്കുവാൻ  അവരെ അനുവദിക്കണം . ആദിവാസികളുടെ കാനനവാസത്തിന്  ചേരാത്ത  ഒന്നാണ്‌ കാടിനരികിൽ  കോണ്‍ക്രീറ്റ്  വീടുകൾ  പണിയുന്നത് .

                             ആദിവാസി കാടിനകത്തു സ്വന്തസംസ്കാരത്തെ വിളംബരം ചെയ്യുന്ന  ജീവിതം നയിക്കട്ടെ. ആദിവാസികളെ പരിഷ്കൃതരാക്കുമ്പോൾ  അവരുടെ  കല , സംസ്കാരം , പാരമ്പര്യമായി  കിട്ടിയ അറിവുകൾ  എന്നിവ  നഷ്ടപ്പെടാതെ  കാത്തുസൂക്ഷിക്കണം .

written by SherinMaryZacharia in September 2014

drawing by Shreya Susan Zacharia